പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ കേ​ന്ദ്ര​സേ​ന നി​യ​ന്ത്രി​ക്കു​മെ​ന്ന് ടി​ക്കാ​റാം മീ​ണ
Saturday, February 27, 2021 2:11 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ സേ​വ​നം ഒ​ഴി​വാ​ക്കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ. ഇ​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന​യെ​യാ​യി​രി​ക്കും നി​യോ​ഗി​ക്കു​ക. കേ​ര​ള പോ​ലീ​സ് ബൂ​ത്തി​നു പു​റ​ത്താ​യി​രി​ക്കും നി​ൽ​ക്കു​ക​യെ​ന്നും ടി​ക്കാ​റാം മീ​ണ അ​റി​യി​ച്ചു.

ക​ള്ള​വോ​ട്ട് ത​ട​യാ​ന്‍ വെ​ബ്കാ​സ്റ്റിം​ഗ് ശ​ക്ത​വും വ്യാ​പ​ക​വു​മാ​ക്കും.​പോ​ളിംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള്ള​വോ​ട്ട് ത​ട​യ​ണം. മി​ണ്ടാ​പ്രാ​ണി​ക​ളെ പോ​ലെ നോ​ക്കി​യി​രി​ക്ക​രു​ത്. ഇ​പ്പോ​ഴു​ള്ള സ​ര്‍​ക്കാ​രി​നെ​യോ വ​രാ​ന്‍​പോ​കു​ന്ന സ​ര്‍​ക്കാ​രി​നേ​യോ ഭ​യ​ക്കേ​ണ്ട​തി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സം​ര​ക്ഷി​ക്കു​മെ​ന്നും ടി​ക്കാ​റാം മീ​ണ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടും. പ്ര​ചാ​ര​ണ​ത്തി​നാ​യി ജാ​തി, മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ല. ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ടെ​ങ്കി​ൽ നോ​മി​നേ​ഷ​ൻ കൊ​ടു​ക്കു​മ്പോ​ള്‍ സ്ഥാ​നാ​ര്‍​ഥി​ക​ൾ വെ​ളി​പ്പെ​ടു​ത്ത​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.