രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ർ​ക്ക് രോ​ഗ​ബാ​ധ
Saturday, February 27, 2021 10:28 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു‌​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,10,79,979 ആ​യി ഉ​യ​ർ​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

12,771 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി​യ​ത്. 113 പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 1,56,938 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി ഏ​ഴു​ല​ക്ഷം ക​ട​ന്നു എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.