"കേ​ര​ള​ത്തെ​ക്കു​റി​ച്ച് ന​ല്ല വാ​ക്ക് പ​റ​യു​ന്ന​തി​ലെ​ന്താ​ണ് തെ​റ്റ്'; രാ​ഹു​ലി​നെ പ്ര​തി​രോ​ധി​ച്ച് കെ.​സി. വേ​ണു​ഗോ​പാ​ൽ
Thursday, February 25, 2021 12:21 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

പ്ര​സം​ഗ​ത്തി​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ​യും രാ​ഹു​ൽ മോ​ശ​മാ​ക്കി​യി​ട്ടി​ല്ല. രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് അ​മേ​ത്തി​യി​ൽ ഏ​റ്റ​വു​മ​ധി​കം സ​ഹാ​യ​മെ​ത്തി​ച്ച​ത് രാ​ഹു​ലാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ കോ​ൺ​ഗ്ര​സി​ൽ അ​തൃ​പ്തി​യി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​വ് ക​പി​ൽ സി​ബ​ലും രാ​ഹു​ലി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യതി​ലാ​ണ് വേ​ണു​ഗോ​പാ​ൽ മ​റു​പ​ടി ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.