വ്യാ​ജ മാ​ന​ഭം​ഗ ​പ​രാ​തി ന​ല്കി​യ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി
Thursday, February 25, 2021 2:19 AM IST
ഹൈ​ദ​രാ​ബാ​ദ്: പോ​ലീ​സി​ൽ വ്യാ​ജ മാ​ന​ഭം​ഗ പ​രാ​തി ന​ല്കി​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യെ അ​മി​ത​മാ​യി ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ൽ ഫാ​ർ​മ​സി വി​ദ്യാ​ർ​ഥി​യാ​യ 19 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ത​ന്നെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നു പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ വ്യാ​ജ​പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന​ത് കു​ടും​ബ ക​ല​ഹ​ത്തെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി മെ​ന​ഞ്ഞ ക​ഥ​യാ​യി​രു​ന്നെ​ന്ന് പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.