കേ​ര​ള പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ൽ; രാ​ഹു​ലി​നെ​തി​രെ ക​പി​ൽ സി​ബ​ലും
Wednesday, February 24, 2021 9:23 PM IST
ന്യൂ​ഡ​ൽ​ഹി: പ​തി​ന​ഞ്ചു വ​ർ​ഷം ഉ​ത്ത​രേ​ന്ത്യ​യി​ൽ എം​പി​യാ​യി​രു​ന്ന ത​നി​ക്ക് കേ​ര​ള​ത്തി​ലെ എം​പി​യാ​യ​തു പു​ത്ത​ൻ അ​നു​ഭ​വ​മാ​യെ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ‌ വി​വാ​ദം കൊ​ഴു​ക്കു​ന്നു. ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​വ് ക​പി​ൽ സി​ബ​ലും രാ​ഹു​ലി​നെ​തി​രെ രം​ഗ​ത്തെ​ത്തി.

രാ​ജ്യ​ത്തെ വോ​ട്ട​ർ​മാ​രെ ബ​ഹു​മാ​നി​ക്ക​ണം, അ​വ​രു​ടെ വി​വേ​ക​ത്തെ അ​പ​മാ​നി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് വി​ഭ​ജി​ച്ച് ഭ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ബി​ജെ​പി വി​മ​ർ​ശ​നം ചി​രി​ച്ചു​ത​ള്ളു​ന്ന​താ​യും ക​പി​ൽ സി​ബ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ല. അ​ദ്ദേ​ഹം ഏ​തു സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് അ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വി​ശ​ദീ​ക​രി​ക്കും. എ​ന്നാ​ൽ ന​മ്മ​ൾ രാ​ജ്യ​ത്തെ വോ​ട്ട​ർ​മാ​രെ ബ​ഹു​മാ​നി​ക്ക​ണം, അ​വ​രു​ടെ വി​വേ​ക​ത്തെ അ​പ​മാ​നി​ക്ക​രു​ത്. ആ​ർ​ക്കാ​ണ് വോ​ട്ട് ചെ​യ്യേ​ണ്ട​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണെ​ന്നും അ​വ​ർ​ക്ക് അ​റി​യാം സി​ബ​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന ബി​ജെ​പി വാ​ദം പ​രി​ഹാ​സ്യ​മാ​ണ്. 2014 ൽ ​അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തു​മു​ത​ൽ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന സ​ർ​ക്കാ​രാ​ണി​തെ​ന്നും സി​ബ​ൽ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​റി​വു​ള്ള​വ​രും പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​രു​മാ​ണെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ ഉ​ത്ത​രേ​ന്ത്യ​ക്കാ​രെ രാ​ഹു​ൽ അ​പ​മാ​നി​ച്ചെ​ന്നു കു​റ്റ​പ്പെ​ടു​ത്തി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യും കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യും അ​ട​ക്ക​മു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി.
ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ​ക്കെ​തി​രേ വി​ഷം ചീ​റ്റു​ക​യാ​ണു രാ​ഹു​ലെ​ന്നു ന​ഡ്ഡ​യും ന​ന്ദി​യി​ല്ലാ​ത്ത​വ​നാ​ണു രാ​ഹു​ലെ​ന്നു സ്മൃ​തി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ വ​ട​ക്കും തെ​ക്കും ത​മ്മി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നു​മാ​ണു രാ​ഹു​ൽ ശ്ര​മി​ച്ച​തെ​ന്നു സ്മൃ​തി ആ​രോ​പി​ച്ചു. അ​മേ​ത്തി​യി​ലെ ജ​ന​ങ്ങ​ളെ​യും വോ​ട്ട​ർ​മാ​രെ​യും മാ​ത്ര​മ​ല്ല വ​ഞ്ചി​ച്ച​ത്. രാ​ഹു​ലി​ന്‍റെ വി​ദ്വേ​ഷ, പ്ര​തി​കാ​ര രാ​ഷ്ട്രീ​യ​ത്തെ ഓ​രോ ഇ​ന്ത്യ​ൻ പൗ​ര​നും അ​പ​ല​പി​ക്കേ​ണ്ട​തു​ണ്ട്. രാ​ഹു​ലി​ന് ഒ​ന്നും അ​റി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കു​റ​ച്ചു​നാ​ൾ മു​ന്പ് അ​ദ്ദേ​ഹം വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്താ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തി​നെ​തി​രെ അ​വി​ടെ വി​ഷം വി​ത​റി. ഇ​പ്പോ​ൾ തെ​ക്ക് ചെ​ന്ന് അ​ദ്ദേ​ഹം ഉ​ത്ത​രേ​ന്ത്യ​യ്ക്കെ​തി​രെ വി​ഷം വി​ത​യ്ക്കു​ക​യാ​ണ്. വി​ഭ​ജി​ച്ച് ഭ​രി​ക്കു​ക​യെ​ന്ന രാ​ഷ്ട്രീ​യം ജ​നം ത​ള്ളും- ന​ഡ്ഡ മു​ന്ന​റി​യി​പ്പു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.