ഇ​എം​സി​സി​യു​മാ​യു​ള്ള ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി​യ​ത് വി​വാ​ദ​മു​ണ്ടാ​യ​തി​നാ​ല്‍: ഇ.​പി. ജ​യ​രാ​ജ​ൻ
Wednesday, February 24, 2021 7:02 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ ക​മ്പ​നി ഇ​എം​സി​സി​യു​മാ​യി ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്രം റ​ദ്ദാ​ക്കി​യ​ത് വി​വാ​ദ​മു​ണ്ടാ​യ​തി​നാ​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. സ്ഥ​ലം ന​ല്‍​കു​ന്ന​തി​ന് ക​രാ​ര്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബ്രു​വ​രി 28ന് ​അ​സ​ൻ​ഡ് നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ൽ ഇ​എം​സി​സി​യു​മാ​യി ഒ​പ്പി​ട്ട ധാ​ര​ണാ​പ​ത്ര​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. അ​സ​ൻ​ഡി​ലെ ധാ​ര​ണാ​പ​ത്ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ട്രോ​ള​റു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ കെ​എ​സ്ഐ​എ​ൻ​എ​ലും ഇ​എം​സി​സി​യും ത​മ്മി​ലൊ​പ്പി​ട്ട ധാ​ര​ണാ​പ​ത്രം ക​ഴി​ഞ്ഞ ദി​വ​സം റ​ദ്ദാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.