കാ​ഷ്മീ​രി​ൽ നാ​ലു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
Wednesday, February 24, 2021 12:55 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ സു​ര​ക്ഷാ​സേ​ന നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു. ഷാ​ൽ​ഗു​ൽ വ​ന​പ്ര​ദേ​ശ​ത്താ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

ബു​ധ​നാ​ഴ്ച രാ​വി​ലെ സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.