രാ​ഹു​ൽ വ​ട​ക്കേ ഇ​ന്ത്യ​ക്കെ​തി​രേ വി​ഷം ചീ​റ്റു​ന്നു​വെ​ന്ന് ജെ.​പി. ന​ദ്ദ
Wednesday, February 24, 2021 2:39 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ. രാ​ഹു​ൽ വ​ട​ക്കേ ഇ​ന്ത്യ​ക്കെ​തി​രേ വി​ഷം ചീ​റ്റു​ക​യാ​ണെ​ന്ന് ന​ദ്ദ പ​റ​ഞ്ഞു.

കു​റ​ച്ചു കാ​ലം രാ​ഹു​ൽ ഇ​ന്ത്യ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്തി​നെ​തി​രേ വി​ഷം വി​ത​റി. ഇ​ന്ന് വ​ട​ക്കേ ഇ​ന്ത്യ​ക്കെ​തി​രേ​യാ​ണ് അ​ദ്ദേ​ഹം തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. രാ​ഹു​ലി​ന്‍റെ ഈ ​രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ൾ നി​ര​സി​ച്ച​താ​ണ്. ഗു​ജ​റാ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് രാ​ഹു​ൽ കാ​ണേ​ണ്ട​താ​ണെ​ന്നും ന​ദ്ദ പ​റ​ഞ്ഞു.

നേ​ര​ത്തേ, കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗും രാ​ഹു​ലി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ഹു​ൽ ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ച്ച് തെ​ക്ക്, വ​ട​ക്ക് വി​ഭ​ജ​ന​മു​ണ്ടാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.