1.35 കോ​ടി ആ​സ്ട്ര​സെ​ന​ക ഡോ​സു​ക​ള്‍ കൂ​ടി ശ്രീ​ല​ങ്ക വാ​ങ്ങും; ചൈ​നീ​സ് വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗി​ച്ചേ​ക്കി​ല്ല
Wednesday, February 24, 2021 5:44 AM IST
കൊ​ളം​ബോ: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ആ​സ്ട്ര​സെ​ന​ക വാ​ക്‌​സി​ന്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നൊ​രു​ങ്ങി ശ്രീ​ല​ങ്ക. ചൈ​നീ​സ്, റ​ഷ്യ​ന്‍ വാ​ക്‌​സി​നു​ക​ള്‍ ഒ​ഴി​വാ​ക്കി സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ആ​സ്ട്ര​സെ​ന​ക വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യോ​ട് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഇ​ന്ത്യ സ​മ്മാ​നി​ച്ച അ​ഞ്ച് ല​ക്ഷം ഡോ​സു​ക​ള്‍​ക്ക് പു​റ​മെ 1.35 കോ​ടി ഓ​ക്‌​സ്ഫ​ഡ്‌ ആ​സ്ട്ര​സെ​ന​ക വാ​ക്‌​സി​നു​ക​ള്‍​ക്ക് ശ്രീ​ല​ങ്ക ഓ​ര്‍​ഡ​ര്‍ ന​ൽ​കി ക​ഴി​ഞ്ഞ​താ​യാ​ണ് വി​വ​രം. വാ​ക്സി​നേ​ഷ​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ഒ​രു കോ​ടി ഡോ​സു​ക​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ടം മു​ന്‍​നി​ര്‍​ത്തി യു​കെ​യി​ലെ ആ​സ്ട്ര​സെ​ന​ക ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് നേ​രി​ട്ടാ​ണ് 35 ല​ക്ഷം ഡോ​സു​ക​ള്‍​കൂ​ടി വാ​ങ്ങാ​നൊ​രു​ങ്ങു​ന്ന​ത്.‌

അ​തേ​സ​മ​യം, ചൈ​നീ​സ് വാ​ക്‌​സി​നു​ക​ളു​ടെ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നാ​ണ് ശ്രീ​ല​ങ്ക​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.