കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണ ഹ​ര്‍​ജി വി​ധി പ​റ​യാ​നാ​യി മാ​റ്റി
Wednesday, February 24, 2021 2:26 AM IST
കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ 100 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി ജൂ​ഡ് ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി.

കേ​ര​ള ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​നു​മാ​യു​ള്ള വാ​യ്പാ ഇ​ട​പാ​ടി​ലൂ​ടെ വ​ന്‍ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്നു കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​സം​ഭ​വ​ത്തി​ലെ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണു കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ വെ​ഹി​ക്കി​ള്‍ സൂ​പ്പ​ര്‍​വൈ​സ​റാ​യ ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ ​രോ​പി​ച്ചി​രു​ന്നു.

ഇ​തേ വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി​ക്കാ​ര​ന്‍ മ​റ്റൊ​രു ബെ​ഞ്ചി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് സ​ര്‍​ക്കാ​രി​നു​വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ര്‍ ഗ​വ. പ്ലീ​ഡ​ര്‍ വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും വാ​ദി​ച്ചു. തു​ട​ര്‍​ന്നു കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി​യ​ശേ​ഷ​മാ​ണു സിം​ഗി​ള്‍ ബെ​ഞ്ച് ഹ​ര്‍​ജി വി​ധി പ​റ​യാ​ന്‍ മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.