വി.​പി സു​ഹൈ​റി​ന്‍റെ ഗോ​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ്
Tuesday, February 23, 2021 10:30 PM IST
ഫ​ത്തോ​ർ​ഡ: പ്ര​തി​രോ​ധ താ​രം സ​ർ​ത​ക് ഗ​ലൂ​യി ര​ണ്ട് ഗോ​ൾ ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ൽ 2-1 ന് ​നോ​ർ​ത്ത് ഈ​സ്റ്റി​നോ​ട് തോ​റ്റ് ഈ​സ്റ്റ് ബം​ഗാ​ൾ. സ​ർ​ത​കി​ന്‍റെ ഒ​രു ഗോ​ൾ സ്വ​ന്തം പോ​സ്റ്റി​ലാ​യ​താ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ​ത്.

നോ​ർ​ത്ത് ഈ​സ്റ്റി​നു വേ​ണ്ടി പാ​ല​ക്കാ​ടു​കാ​ര​ൻ വി.​പി സു​ഹൈ​റാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. പി​ന്നാ​ലെ സ​ർ​ത​കി​ന്‍റെ ഓ​ൺ ഗോ​ളും. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളും പി​റ​ന്ന​ത്.

ആ​ദ്യ പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സു​ഹൈ​ർ ഒ​ന്നാ​ന്ത​ര​മൊ​രു ഫീ​ൽ​ഡ് ഗോ​ളി​ലൂ​ടെ നോ​ർ​ത്ത് ഈ​സ്റ്റി​നെ മു​ന്നി​ലെ​ത്തി​ച്ചു. 55 ാം മി​നി​റ്റി​ൽ നിം ​ദോ​ർ​ജി​യു​ടെ ക്രോ​സ് ത​ട്ടി​യ​ക​റ്റാ​ൻ ശ്ര​മി​ച്ച സ​ർ​ത​കി​നു പി​ഴ​ച്ചു. നോ​ർ​ത്ത് ഈ​സ്റ്റി​ന് ര​ണ്ടു ഗോ​ൾ ലീ​ഡ്.

71 ാം മി​നി​റ്റി​ൽ രാ​ജു ഗെ​യ്ക്‌​വാ​ദ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ന് ഇ​ര​ട്ട പ്ര​ഹ​ര​മാ​യി. എ​ന്നാ​ൽ ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം സൂ​പ്പ​ർ ഹെ​ഡ​റി​ലൂ​ടെ സ​ർ​ത​ക് ത​ന്‍റെ തെ​റ്റി​ന് പ്രാ​യ​ശ്ചി​ത്തം ചെ​യ്തു. സ​ർ​ച​ന്ദ്ര​സിം​ഗി​ന്‍റെ ഫ്രീ​കി​ക്കി​ന് ചാ​ടി ത​ല​വ​ച്ചാ​ണ് സ​ർ​ത​ക് നോ​ർ​ത്ത് ഈ​സ്റ്റ് വ​ല​ച​ലി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.