ഉ​ത്ത​രാ​ഖ​ണ്ഡ് പ്ര​ള​യം; കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം
Tuesday, February 23, 2021 6:38 PM IST
ച​മോ​ലി: ഉ​ത്ത​രാ​ഖ​ണ്ഡ് പ്ര​ള​യ​ത്തി​ൽ കാ​ണാ​താ​യ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. 136 പേ​ർ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ച​മോ​ലി ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്. സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും തെ​ര​ച്ചി​ലി​ൽ കാ​ര്യ​മാ​യി പു​രോ​ഗ​തി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്.

ഇ​തു​വ​രെ 68 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്താ​നാ​യ​ത്. ത​പോ​വ​ന്‍, ഋ​ഷി​ഗം​ഗ ജ​ല​വെ​ദ്യു​ത പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര​ന്ത​ത്തി​ല്‍ പെ​ട്ട​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------