താ​ൻ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​യ​ല്ലെ​ന്ന് മാ​ന്നാ​റി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട യു​വ​തി
Tuesday, February 23, 2021 5:18 PM IST
ആ​ല​പ്പു​ഴ: താ​ൻ സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​യ​ല്ലെ​ന്ന് മാ​ന്നാ​റി​ൽ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​ക​പ്പെ​ട്ട ബി​ന്ദു. മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ​പ്പോ​ൾ ഹ​നീ​ഫ ത​ന്‍റെ കൈ​വ​ശം ഒ​രു പൊ​തി ന​ൽ​കി​. സ്വ​ർ​ണം മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ പൊ​തി മാ​ലി എ​യ​ർ​പോ​ർ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു. അ​ക്ര​മി സം​ഘം വാ​ഹ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്നും ബ​ന്ദു പ​റ​ഞ്ഞു.

സം​ഘ​ത്തി​ലെ ശി​ഹാ​ബ്, ഹാ​രി​സ് എ​ന്നി​വ​രെ അ​റി​യാം. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ മു​ത​ൽ സ്വ​ർ​ണ്ണ​ക്ക​ട​ത്ത് സം​ഘം ത​ന്നെ പി​ന്തു​ട​ർ​ന്നി​രു​ന്നു​വെ​ന്നും ബി​ന്ദു വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. യു​വ​തി​യു​ടെ മാ​ന്നാ​റി​ലെ വീ​ട്ടി​ലെ​ത്തി ക​സ്റ്റം​സ് സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------