ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: ശി​വ​ശ​ങ്ക​ർ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു
Thursday, January 28, 2021 12:16 PM IST
കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. എ​ൻ​ഫേ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ കു​റ്റ​പ​ത്രം ചോ​ദ്യം ചെ​യ്താ​യി​രു​ന്നു ഹ​ർ​ജി. കേ​സി​ൽ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ള്ള​ക്ക​ട​ത്തി​ല്‍ ത​നി​ക്കു പ​ങ്കി​ല്ലെ​ന്നും ത​നി​ക്കെ​തി​രെ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ന്‍ ആ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. കു​റ്റ​പ​ത്രം അ​പൂ​ര്‍​ണ​മാ​ണെ​ന്നും ത​ന്നെ പോ​സി​ക്യൂ​ട്ട് ചെ​യ്യു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യി​ട്ടി​യി​ല്ലെ​ന്നു​മാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ പ്ര​ധാ​ന വാ​ദം.

എ​ന്നാ​ല്‍ ക​ള്ള​ക്ക​ട​ത്ത് റാ​ക്ക​റ്റി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ശി​വ​ശ​ങ്ക​റെ​ന്നും ശ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പ​റ​യു​ന്നു. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ല്‍ കു​റ്റ​പ​ത്രം ഉ​ണ്ടാ​കു​മെ​ന്നു​മാ​ണ് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------