ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്ന​ത് ഇ​ന്ത്യ സ​ഹി​ക്കി​ല്ല; ചെ​ങ്കോ​ട്ടയിൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്രം
Thursday, January 28, 2021 10:30 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ക്കു​ന്ന​ത് ഇ​ന്ത്യ സ​ഹി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.

ചെ​ങ്കോ​ട്ട​യി​ൽ അ​തി​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കും പ്രേ​രി​പ്പി​ച്ച​വ​ര്‍​ക്കു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​റി​യി​ച്ചു. ചെ​ങ്കോ​ട്ട​യ്ക്കു​ള്ളി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ സി​ഖ് പ​താ​ക സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ര​ല്ല ഈ ​പ്ര​വൃ​ത്തി ന​ട​ത്തി​യ​തെ​ന്നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​ഞ്ചാ​ബി ന​ട​ന്‍ ദീ​പ് സി​ദ്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു കൂ​ട്ടം ആ​ള്‍​ക്കാ​രാ​ണ് ചെ​ങ്കോ​ട്ട​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നും അവർ ആ​രോ​പി​ക്കു​ന്നു. ദീ​പ് സി​ദ്ദു​വി​ന് ബി​ജെ​പി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് ഉ​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------