അ​മി​ത്ഷാ ചെ​ങ്കോ​ട്ട‍​യി​ലേ​ക്ക്; കു​ളം ക​ല​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന് കോ​ൺ​ഗ്ര​സ്
Thursday, January 28, 2021 10:20 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ഇ​ന്ന് ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശി​ച്ചേ​ക്കും. ക​ർ​ഷ​ക റാ​ലി​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രെ​യും അ​മി​ത്ഷാ ആ​ശു​പ​ത്രി​യി​ലെ​ത്തി കാ​ണു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ക​ർ​ഷ​ക റാ​ലി​ക്കി​ടെ​യു​ണ്ടാ​യ അ​തി​ക്ര​മ സം​ഭ​വ​ങ്ങ​ൾ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. സ​മ​ര​ത്തി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റി​യ അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​തെ ക​ർ​ഷ​ക​രെ ജ​യി​ലി​ല​ട​ക്കാ​നാ​ണ് നീ​ക്കം ന‌​ട​ക്കു​ന്ന​ത്. അ​മി​ത്ഷാ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ് സു​ർ​ജേ​വാ​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------