മൂ​ന്ന് റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ കൂ​ടി ഇ​ന്ത്യ​യി​ലെ​ത്തി
Thursday, January 28, 2021 7:44 AM IST
ന്യൂ​ഡ​ൽ​ഹി : ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് ക​രു​ത്ത് പ​ക​ർ​ന്ന് റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ളു​ടെ മൂ​ന്നാം​ബാ​ച്ച് ഇ​ന്ത്യ​യി​ലെ​ത്തി. മൂ​ന്ന് റ​ഫാ​ൽ വി​മാ​ന​ങ്ങ​ളാ​ണ് ഫ്രാ​ൻ​സി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. യു​എ​ഇ​യി​ൽ നി​ന്ന് ഇ​ന്ധ​നം നി​റ​ച്ച ശേ​ഷ​മാ​ണ് വി​മാ​നം ഇ​ന്ത്യ​യി​ലേ​ക്ക് പ​റ​ന്ന​ത്.

മൂ​ന്ന് വി​മാ​ന​ങ്ങ​ൾ കൂ​ടി എ​ത്തി​യ​തോ​ടെ റ​ഫാ​ൽ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 11 ആ​യി. 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ് 2016ൽ ​ഇ​ന്ത്യ ഫ്രാ​ൻ​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​ത്.

ആ​ദ്യ ബാ​ച്ചി​ലെ അ​ഞ്ച് വി​മാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ര​ണ്ടാം​ബാ​ച്ചി​ലെ മൂ​ന്ന് യു​ദ്ധ വി​മാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ന​വം​ബ​റി​ലും എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------