താ​ണ്ഡ​വ് വെ​ബ് പ​ര​ന്പ​ര; മ​ത​വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി
Thursday, January 28, 2021 4:35 AM IST
ന്യൂ​ഡ​ൽ​ഹി: മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​സെ​ടു​ക്കു​ന്ന​തി​നെ​തി​രേ വെ​ബ് പ​ര​ന്പ​ര​യാ​യ താ​ണ്ഡ​വി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. ആ​രു​ടെ​യും മ​ത​വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഈ ​വി​ഷ​യ​ത്തി​ൽ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. എ​ഫ്ഐ​ആ​റു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഹ​ർ​ജി​ക്കാ​ർ​ക്കു വേ​ണ​മെ​ങ്കി​ൽ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​നാ​യി അ​താ​ത് ജി​ല്ലാ കോ​ട​തി​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും മൂ​ന്നം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------