കൊ​ടും ത​ണു​പ്പി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രി​പാ​ടി; റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്
Thursday, January 28, 2021 4:24 AM IST
ല​ക്നോ: ഉ​ത്ത​ര്‍ പ്ര​ദേ​ശ് സ​ര്‍​ക്കാ​റി​ന്‍റെ പ​രി​പാ​ടി​യി​ല്‍ കൊ​ടും​ത​ണു​പ്പ് സ​ഹി​ച്ച് കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്.

പൊ​തു​ശ​ല്യം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ്.​കാ​ണ്‍​പൂ​രി​ലെ മൂ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

സം​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക ദി​ന​മാ​യ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് കൊ​ടും​ത​ണു​പ്പ് സ​ഹി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത്. കാ​ണ്‍​പൂ​ര്‍ ദേ​ഹ​ത് ജി​ല്ല​യി​ലെ പ്രാ​ദേ​ശി​ക ടി ​വി ചാ​ന​ലി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

സം​സ്ഥാ​ന മ​ന്ത്രി, എം ​എ​ല്‍ എ​മാ​ര്‍, ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------