തീ​യ​റ്റ​റു​ക​ളി​ൽ കൂ​ടു​ത​ൽ പേ​രെ പ്ര​വേ​ശി​പ്പി​ക്കാം; കോ​വി​ഡ് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്രം
Wednesday, January 27, 2021 11:33 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പു​തി​യ കോ​വി​ഡ് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ പു​തു​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സി​നി​മാ തീ​യ​റ്റ​റു​ക​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഇ​നി മു​ത​ൽ പ്ര​വേ​ശി​പ്പി​ക്കാം. നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി എ​ത്ര പേ​രെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്നു​ള്ള​ത് കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി സ്വി​മ്മിം​ഗ് പൂ​ളു​ക​ളി​ലും ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.

ഇ​നി മു​ത​ൽ ഒ​രു സം​സ്ഥാ​ന​ത്ത് നി​ന്നും മ​റ്റൊ​രു സം​സ്ഥാ​ന​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ത​ട​സ​മി​ല്ല. ഇ​തി​നാ​യി പ്ര​ത്യേ​ക പാ​സു​ക​ളോ അ​നു​മ​തി​യോ തേ​ടേ​ണ്ട​തി​ല്ല.

മ​ത​പ​ര​വും സാം​സ്കാ​രി​ക​വും കാ​യി​ക​വും വി​നോ​ദ​പ​ര​വു​മാ​യ പ​രി​പാ​ടി​ക​ള്‍​ക്ക് ഹാ​ളി​ന്‍റെ ശേ​ഷി​യു​ടെ അ​മ്പ​ത് ശ​ത​മാ​നം വ​രെ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാം.

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ച​ര്‍​ച്ച​ചെ​യ്ത് തീ​രു​മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------