ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ; ഹ​രി​യാ​ന​യി​ല്‍ എം​എ​ല്‍​എ രാ​ജി സ​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യ​ത്‌ ട്രാ​ക്ട​റി​ല്‍
Wednesday, January 27, 2021 10:20 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് ഹ​രി​യാ​ന​യി​ലെ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ നേ​താ​വ് അ​ഭ​യ് സിം​ഗ് ചൗ​ട്ടാ​ല നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ച്ചു. ഐ​എ​ൻ​എ​ൽ​ഡി​യു​ടെ ഏ​ക എം​എ​ൽ​എ​യാ​ണ് അ​ഭ​യ് സിം​ഗ് ചൗ​ട്ടാ​ല.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ല്ലാ​യെ​ങ്കി​ൽ രാ​ജി​വെ​യ്ക്കു​മെ​ന്ന് അ​ഭ​യ് സിം​ഗ് ചൗ​ട്ടാ​ല ര​ണ്ടാ​ഴ്ച മു​ൻ​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി.

മൂ​ന്ന് ത​വ​ണ എം​എ​ൽ​എ​യാ​യ 57കാ​ര​ൻ സം​സ്ഥാ​ന നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലേ​ക്ക് ട്രാ​ക്ട​ർ ഓ​ടി​ച്ച് എ​ത്തി​യാ​ണ് രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ളി​ന്‍റെ മു​ഖ്യ വോ​ട്ടു​ബാ​ങ്ക് ക​ർ​ഷ​ക​രാ​ണ്. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് രാ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------