സം​സ്ഥാ​ന​ത്ത് രോ​ഗ​പ്പ​ക​ർ​ച്ച കൂ​ടു​ത​ൽ വീ​ടു​ക​ളി​ൽ; 56 ശ​ത​മാ​നം പേ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച​ത് കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന്
Wednesday, January 27, 2021 8:50 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പേ​ർ​ക്കും കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു ത​ന്നെ​യെ​ന്നു പ​ഠ​ന റി​പ്പോ​ർ​ട്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ത് വ്യ​ക്ത​മാ​കു​ന്ന​ത്.

ആ​കെ രോ​ഗം പി​ടി​പെ​ടു​ന്ന​വ​രി​ൽ 56 ശ​ത​മാ​നം പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ന്ന​ത് വീ​ടു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നു​ത​ന്നെ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. രോ​ഗ​വു​മാ​യി പു​റ​ത്തു​നി​ന്നു വ​രു​ന്ന​വ​രാ​ണ് വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് രോ​ഗം ന​ൽ​കു​ന്ന​ത്.

20 ശ​ത​മാ​നം പേ​ർ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് മാ​ർ​ക്ക​റ്റു​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും യോ​ഗ​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നി​ന്നു രോ​ഗം പ​ട​രു​ന്ന​ത് 20 ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്കാ​ണ്.

രോ​ഗ​ബാ​ധി​ത​രാ​കു​ന്ന 65 ശ​ത​മാ​നം പേ​രും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​രാ​ണ്. 45 ശ​ത​മാ​നം മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ. രോ​ഗ​ല​ക്ഷ​ണ​മൊ​ന്നു​മി​ല്ലാ​ത്ത​വ​രി​ൽ നി​ന്ന് 30 ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്ക് രോ​ഗം പ​ക​രു​ന്നു​ണ്ട്.

കു​ട്ടി​ക​ളി​ൽ അ​ഞ്ചു ശ​ത​മാ​നം പേ​ർ​ക്ക് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് രോ​ഗം പ​ക​രു​ന്നു. എ​ന്നാ​ൽ 47 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും രോ​ഗം പ​ക​രു​ന്ന​ത് വീ​ടു​ക​ളി​ൽ നി​ന്നു ത​ന്നെ​യാ​ണെ​ന്നു പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------