ക​ർ​ഷ​ക​രെ പൂ​ട്ടാ​ൻ ഡ​ൽ​ഹി പോ​ലീ​സ്; ക​ർ​ഷ​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Wednesday, January 27, 2021 7:15 PM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ക​ര്‍​ഷ​ക​രു​ടെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ര്‍​ഷ​ക നേ​താ​ക്ക​ളെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കി​സാ​ന്‍ മോ​ര്‍​ച്ചാ നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി.

അ​തേ​സ​മ​യം, സം​ഘ​ര്‍​ഷ​ത്തി​നി​ടെ മ​രി​ച്ച ക​ര്‍​ഷ​ക​നെ​തി​രെ​യും കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. പോ​ലീ​സ് വെ​ടി​വെ​യ്പി​ലാ​ണ് ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു.

ഇതിനിടെ, ചെ​ങ്കോ​ട്ട അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് 200 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, ക​ലാ​പം, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ തു​ട​ങ്ങി​യ​വ ആ​രോ​പി​ച്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------