കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല വ​ര്‍​ധി​പ്പി​ച്ചു
Wednesday, January 27, 2021 3:34 PM IST
ന്യൂ​ഡ​ല്‍​ഹി: കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചു. 375 രൂ​പ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ള്‍​ക്കു​ള്ള കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി അ​നു​മ​തി ന​ല്‍​കി. ഇ​തോ​ടെ ഒ​രു ക്വി​ന്‍റ​ല്‍ കൊ​പ്ര​യു​ടെ വി​ല 10,335 രൂ​പ​യാ​യ​താ​യി കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

2020ലെ ​നി​ര​ക്കാ​ണ് പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. നാ​ളി​കേ​ര കൃ​ഷി ചെ​യ്യു​ന്ന ല​ക്ഷ​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ളം ഉ​ള്‍​പ്പെ​ടെ 12 തീ​ര​ദേ​ശ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് കൂ​ടു​ത​ലാ​യി പ്ര​യോ​ജ​നം ചെ​യ്യു​ക. നി​ര​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തോ​ടെ, വി​പ​ണി​യി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ വി​ല ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------