ട്രാ​ക്ട​ർ റാ​ലി സം​ഘ​ർ​ഷം: 15 കേ​സു​ക​ൾ, കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​നും പ്ര​തി
Wednesday, January 27, 2021 10:25 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ട്രാ​ക്ട​ർ റാ​ലി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 15 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​ക്ഷോ​ഭ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​ന്‍റെ പേ​രി​ലും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സി​നു നേ​രെ വാ​ൾ വീ​ശി​യ നി​ഹാ​ങ്ക് സി​ക്കു​കാ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ട് ബ​സു​ക​ളും 17 സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും പ്ര​ക്ഷോ​ഭ​ക​ർ ന​ശി​പ്പി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 86 പോ​ലീ​സു​കാ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മു​ക​ർ​ബ ചൗ​ക്ക്, ഗാ​സി​പു​ർ‌, ഐ​ടി​ഒ, സീ​മാ​പു​രി, നം​ഗ്ലോ​യി ടി ​പോ​യി​ന്‍റ്, തി​ക്രി അ​തി​ർ​ത്തി, ചെ​ങ്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ർ​ഷ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

പോ​ലീ​സ് നി​ശ്ച​യി​ച്ച പാ​ത​ക​ളി​ൽ​നി​ന്ന് വ്യ​തി​ച​ലി​ച്ച് ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​യി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. രാ​വി​ലെ 8.30 ന് ​സി​ങ്കു അ​തി​ർ​ത്തി​യി​ൽ സം​ഘ​ടി​ച്ച ഏ​ഴാ​യി​ര​ത്തോ​ളം ട്രാ​ക്ട​റു​ക​ൾ സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് റാ​ലി ആ​രം​ഭി​ച്ചു. പോ​ലീ​സ് നി​ർ​ദേ​ശം മ​റി​ക​ട​ന്നാ​ണ് ഇ​വ​ർ റാ​ലി ന​ട​ത്തി​യ​ത്.

മു​കാ​ർ​ബ ചൗ​ക്കി​നും ട്രാ​ൻ​സ്പോ​ർ​ട്ട് ന​ഗ​റി​നും ഇ​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​ര​വ​ധി ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്നാ​ണ് ഇ​വ​രു​ടെ ട്രാ​ക്ട​ർ റാ​ലി മു​ന്നോ​ട്ടു​പോ​യ​ത് ഇ​വ​രു​ടെ കൈ​യി​ൽ വാ​ളു​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം, മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ൽ ഡ​ൽ​ഹി ശാ​ന്ത​മാ​യി. ക​ര്‍​ഷ​ക​ര്‍ ത​ങ്ങ​ളു​ടെ സ​മ​ര​ഭൂ​മി​യാ​യ സിം​ഗു അ​തി​ര്‍​ത്തി​യി​ലേ​ക്ക് മ​ട ങ്ങി.

​ഡ​ല്‍​ഹി​യി​ല്‍ സു​ര​ക്ഷ​ക്കാ​യി 15 ക​മ്പ​നി അ​ർ​ധ​സൈ​നി​ക​രെ കൂ​ടു​ത​ല്‍ നി​യോ​ഗി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ വി​ളി​ച്ചു ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഐ​ടി​ഒ, ഗാ​സി​പു​ര്‍, നം​ഗ്ലോ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ധി​ക സു​ര​ക്ഷാ വി​ന്യാ​സം ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------