ചെ​ങ്കോ​ട്ട​യി​ലെ "കൊ​ടി' വി​വാ​ദം; ദീ​പ് സി​ദ്ധു​വി​നെ ത​ള്ളി സ​ണ്ണി ഡി​യോ​ൾ
Wednesday, January 27, 2021 8:03 AM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​നി​ടെ ചെ​ങ്കോ​ട്ട​യി​ല്‍ കൊ​ടി​കെ​ട്ടാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ ന​ട​ന്‍ ദീ​പ് സി​ദ്ധു​വി​നെ ത​ള്ളി ന​ട​നും ബി​ജെ​പി എം​പി​യു​മാ​യ സ​ണ്ണി ഡി​യോ​ള്‍. ദീ​പ് സി​ദ്ധു​വു​മാ​യി ത​നി​ക്കോ ത​ന്‍റെ കു​ടും​ബ​ത്തി​നോ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ണ്ണി ഡി​യോ​ളി​നു വേ​ണ്ടി ദീ​പ് സി​ദ്ധു പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ദീ​പ് സി​ദ്ധു ബി​ജെ​പി സ​ഹ​യാ​ത്രി​ക​നാ​ണെ​ന്ന ത​ര​ത്തി​ല്‍ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സ​ണ്ണി ഡി​യോ​ള്‍ രം​ഗ​ത്ത് വ​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​തി​ഷേ​ധി​ച്ച​ത് ജ​നാ​ധി​പ​ത്യ അ​വ​കാ​ശം ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന് ദീ​പ് സി​ദ്ധു പ​റ​ഞ്ഞു. ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------