തി​രു​വ​ന​ന്ത​പു​ര​ത്ത് മി​നി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു മ​ര​ണം
Wednesday, January 27, 2021 12:58 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ മി​നി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൊ​ല്ലം ചി​റ​ക്ക​ര സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. മ​രി​ച്ച വി​ഷ്ണു, രാ​ജീ​വ്, അ​രു​ൺ, സു​ധീ​ഷ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ല്ല​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണു​ള്ള​ത്.

കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ത്സ്യം ക​യ​റ്റി വ​ന്ന മി​നി​ലോ​റി​യും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​ല്‍ അ​ഞ്ചു​പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മി​നി ലോ​റി ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​റി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് തീ​പി​ടി​ക്കു​ക​യും ചെ​യ്തു.

സ്റ്റു​ഡി​യോ​യി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്‌​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു​പേ​ര്‍ അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ​യും മ​റ്റു മൂ​ന്നു​പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ വെച്ചു​മാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------