ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി​യി​ൽ വി​റ​ച്ച് കേ​ന്ദ്രം; ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു
Tuesday, January 26, 2021 5:36 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ർ​ഷ​ക​രു​ടെ ട്രാ​ക്ട​ർ റാ​ലി സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ചെ​ങ്കോ​ട്ട​യി​ൽ ക​ര്‍​ഷ​ക​ര്‍ അ​വ​രു​ടെ കൊ​ടി ഉ​യ​ര്‍​ത്തി​യ​തും വ്യാ​പ​ക​മാ​യി സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗം.

യോ​ഗ​ത്തി​ൽ ആ​രൊ​ക്കെ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​തേ​സ​മ​യം, ക​ർ​ഷ​ക​രെ നേ​രി​ടാ​ൻ അ​ർ​ധ​സൈ​നി​ക​രെ വി​ന്യ​സി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് എ​ത്തു​ന്ന എ​ല്ലാ റോ​ഡു​ക​ളും പോ​ലീ​സ് ത​ട​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------