രാ​ജ്യം ക​ർ​ഷ​ക​രോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി
Monday, January 25, 2021 10:15 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വും സ​ർ​ക്കാ​രും ക​ർ​ഷ​ക​രോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് രാ​ഷ്ട്ര​പ​തി ക​ർ​ഷ​ക​രു​ടെ സം​ഭാ​വ​ന എ​ടു​ത്തു​പ​റ​ഞ്ഞ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ട്ട​ത്. എ​ന്നാ​ൽ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും ത​ര​ണം ചെ​യ്ത് ക​ർ​ഷ​ക​ർ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ൽ​പ്പാ​ദ​ന​ത്തി​ൽ കു​റ​വ് വ​രാ​തെ കാ​ത്തു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​തെ​ന്നും രാ​ഷ്ട്ര​പ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് വാ​ക്സീ​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ശാ​സ്ത്ര​ജ്ഞ​രെ​യും രാ​ഷ്ട്ര​പ​തി അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------