രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
Monday, January 25, 2021 7:59 PM IST
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേരളത്തിൽനിന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി എ​ഡി​ജി​പി ടി.​കെ. വി​നോ​ദ് കു​മാ​ര്‍ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോലീസ് മെ​ഡ​ലി​നു അ​ർ​ഹ​നാ​യി.

കേ​ര​ളാ പോ​ലീ​സി​ലെ ഒ​ൻ​പ​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള ബ​ഹു​മ​തി​യും ല​ഭി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ലി​നു കേ​ര​ള​ത്തി​ൽ നി​ന്നു അ​സി​സ്റ്റ​ൻ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​എ. ജോ​ർ​ജ് അ​ർ​ഹ​നാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------