"56 ഇ​ഞ്ചു​കാ​ര​ൻ ചൈ​ന​യെ​ന്ന വാ​ക്കു പോ​ലും മി​ണ്ടു​ന്നി​ല്ല'; പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രാ​ഹു​ൽ ഗാ​ന്ധി
Monday, January 25, 2021 7:34 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഇ​ന്ത്യ-​ചൈ​ന ഏ​റ്റു​മു​ട്ട​ൽ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

രാ​ജ്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ന​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​ർ ചൈ​ന​യ്ക്ക് ഇ​ന്ത്യ​ൻ ഭൂ​പ്ര​ദേ​ശം കൈ​യേ​റാ​ൻ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

"മാ​സ​ങ്ങ​ളാ​യി അ​മ്പ​ത്തി​യാ​റി​ഞ്ചു​കാ​ര​ൻ ചൈ​ന​യെ​ന്ന വാ​ക്കു പോ​ലും മി​ണ്ടി​യി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് ചൈ​ന​യെ​ന്ന വാ​ക്കെ​ങ്കി​ലും ഉ​ച്ഛ​രി​ച്ച് തു​ട​ങ്ങാ​മെ​ന്നും' രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------