സം​സ്ഥാ​ന​ത്ത് ഇ​ന്ന് 3,361 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.88
Monday, January 25, 2021 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച 3,361 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 73 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 2,969 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 276 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5,606 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 70,624 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 8,19,156 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 30,903 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.88 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍, ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 92,89,304 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 17 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 3,624 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,14,211 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,02,095 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 12,116 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1,366 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് ഒ​രു പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടാ​ണു​ള്ള​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ വ​ലി​യ പ​റ​മ്പ് (ക​ണ്ടെ​യ്‌​ന്‍​മെ​ന്‍റ് വാ​ര്‍​ഡ് 1) ആ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ട്. ഒ​രു പ്ര​ദേ​ശ​ത്തേ​യും ഇ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 408 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- എ​റ​ണാ​കു​ളം 487, കോ​ഴി​ക്കോ​ട് 439, കൊ​ല്ലം 399, തി​രു​വ​ന​ന്ത​പു​രം 313, കോ​ട്ട​യം 311, തൃ​ശൂ​ര്‍ 301, ആ​ല​പ്പു​ഴ 271, മ​ല​പ്പു​റം 220, പാ​ല​ക്കാ​ട് 162, ഇ​ടു​ക്കി 117, പ​ത്ത​നം​തി​ട്ട 117, ക​ണ്ണൂ​ര്‍ 115, വ​യ​നാ​ട് 67, കാ​സ​ര്‍​ഗോ​ഡ് 42.

നെ​ഗ​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- തി​രു​വ​ന​ന്ത​പു​രം 202, കൊ​ല്ലം 1814, പ​ത്ത​നം​തി​ട്ട 253, ആ​ല​പ്പു​ഴ 487, കോ​ട്ട​യം 439, ഇ​ടു​ക്കി 357, എ​റ​ണാ​കു​ളം 616, തൃ​ശൂ​ര്‍ 222, പാ​ല​ക്കാ​ട് 145, മ​ല​പ്പു​റം 383, കോ​ഴി​ക്കോ​ട് 390, വ​യ​നാ​ട് 63, ക​ണ്ണൂ​ര്‍ 191, കാ​സ​ര്‍​ഗോ​ഡ് 44.

സ​ന്പ​ർ​ക്ക കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്:- എ​റ​ണാ​കു​ളം 468, കോ​ഴി​ക്കോ​ട് 418, കൊ​ല്ലം 395, തി​രു​വ​ന​ന്ത​പു​രം 223, കോ​ട്ട​യം 278, തൃ​ശൂ​ര്‍ 289, ആ​ല​പ്പു​ഴ 260, മ​ല​പ്പു​റം 212, പാ​ല​ക്കാ​ട് 84, ഇ​ടു​ക്കി 108, പ​ത്ത​നം​തി​ട്ട 105, ക​ണ്ണൂ​ര്‍ 68, വ​യ​നാ​ട് 58, കാ​സ​ര്‍​ഗോ​ഡ് 3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------