ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​ലൂ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി: പ്ര​കാ​ശ് ജാ​വ​ഡേക്ക​ർ
Monday, January 25, 2021 5:52 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ച​തി​നെ ന്യാ​യീ​ക​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ. രാ​മ​ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് വ​സി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​തി​നാ​ലാ​ണ് ബാ​ബ​റി​നെ പോ​ലു​ള്ള വി​ദേ​ശ ആ​ക്ര​മ​ണ​കാ​രി​ക​ൾ ക്ഷേ​ത്രം പൊ​ളി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ പ​റ​ഞ്ഞു. 1992 ഡി​സം​ബ​ർ ആ​റി​ന് അ​യോ​ധ്യ​യി​ൽ ബാ​ബ്റി മ​സ്ജി​ദ് പൊ​ളി​ച്ചു​മാ​റ്റി​യ​തോ​ടെ ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ശ്രീ ​രാ​മ ജന്മ ​ഭൂ​മി മ​ന്ദി​ർ നി​ധി സ​മ​ർ​പ്പ​ണ അ​ഭി​യാ​ൻ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​യോ​ധ്യ​യി​ൽ പ​ള്ളി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ച​രി​ത്ര​ത്തി​ൽ തെ​ളി​വു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​യോ​ധ്യ​യി​ൽ ന​ട​ന്ന​തി​ന് താ​നും സാ​ക്ഷി​യാ​ണ്. അ​ന്ന് താ​നും ഒ​രു ക​ർ​സേ​വ​ക​നാ​യി അ​യോ​ധ്യ​യി​ലു​ണ്ടാ​യി​രു​ന്നു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ച് മാ​റ്റി ഇ​ന്ത്യ​യ്ക്ക് ഒ​രു പു​തി​യ ഉ​ദ​യം ന​ൽ​കി​യെ​ന്നും ജാ​വ​ഡേ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------