ക​ള​ക്ഷ​നി​ല്ല, നി​കു​തി അ​ട​യ്ക്കാ​ൻ പ​ണ​മി​ല്ല; സ്വ​കാ​ര്യ ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തു​ന്നു
Monday, January 25, 2021 4:08 PM IST
കൊ​ച്ചി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം നീ​ങ്ങി​യെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ക​ള​ക്ഷ​ൻ വ​ൻ തോ​തി​ൽ കു​റ​ഞ്ഞ​തോ​ടെ നി​കു​തി​യ​ട​ച്ച് ബ​സു​ക​ൾ റോ​ഡി​ലി​റ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് മേ​ഖ​ല.

ഈ ​മാ​സം 30ന് ​നി​കു​തി അ​ട​ച്ചി​ല്ലെ​ങ്കി​ലും ഫെ​ബ്രു​വ​രി മു​ത​ൽ ബ​സ് ഓ​ടി​ക്കാ​ൻ ക​ഴി​യാ​താ​കും. നി​കു​തി അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ സ​മ​യം നീ​ട്ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ​ർ​വീ​സു​ക​ൾ നി​ർ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യം ഓ​ള്‍ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സം​യു​ക്ത സം​ഘ​ട​ന​ക​ളു​ടെ കോ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ ഗോ​പി​നാ​ഥ് ഗ​താ​ഗ​ത​മ​ന്ത്രി​യെ അ​റി​യി​ച്ചു.

ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ഏ​ക​ദേ​ശം 31,000 രൂ​പ അ​ട​ച്ചാ​ല്‍ മാ​ത്ര​മേ അ​ടു​ത്ത മാ​സം സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കൂ. നി​കു​തി​യി​ന​ത്തി​ല്‍ 15,000 രൂ​പ​യും ജി​പി​എ​സ് ഇ​ന​ത്തി​ല്‍ 10,000 രൂ​പ​യും കൂ​ടാ​തെ ക്ഷേ​മ​നി​ധി​യി​ന​ത്തി​ല്‍ 6,000 രൂ​പ​യോ​ള​വും അ​ട​യ്ക്ക​ണം. സ​ർ​ക്കാ​ർ സ​ഹാ​യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന​മൊ​ന്നും ന​ട​ത്താ​തെ ത​ന്നെ ബ​സ് സ​ര്‍​വീ​സ് നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ബ​സു​ട​മ​ക​ൾ പ​റ​യു​ന്നു.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ള​ക്ഷ​ൻ കു​റ​വാ​യ​തി​നാ​ൽ 70 ശ​ത​മാ​നം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തോ​ടെ ഇ​ത് 25 ശ​ത​മാ​ന​ത്തി​ന് താ​ഴേ​യ്ക്ക് വ​രും. ലോ​ക്ക് ഡൗ​ണി​ല്‍ കു​രു​ങ്ങി ക​ട്ട​പ്പു​റ​ത്താ​യ പ​ല സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. ഇ​തി​നെ​ല്ലാം പു​റ​മേ ഇ​ന്ധ​ന​വി​ല കു​തി​ച്ചു ക​യ​റു​ന്ന​തും സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------