ലൈ​ഫ് മി​ഷ​ൻ: സി​ബി​ഐ​യ്ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്
Monday, January 25, 2021 3:41 PM IST
ന്യൂ​ഡ​ൽ​ഹി: ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ സി​ബി​ഐ​യ്ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ന​ട​പ​ടി. നാ​ലാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം.

സി​ബി​ഐ അ​ന്വേ​ഷ​ണം രാ​ജ്യ​ത്തെ ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തെ​യാ​ണ് ചോ​ദ്യം​ചെ​യ്യു​ന്ന​തെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രോ​പി​ച്ചു. സ​ർ​ക്കാ​രോ, ലൈ​ഫ് മി​ഷ​നോ വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഹ​ർ​ജി​യി​ൽ വാ​ദി​ക്കു​ന്നു. സം​സ്ഥാ​ന പ​ദ്ധ​തി എ​ന്ന നി​ല​യി​ല​ല്ലേ യൂ​ണി​ടാ​കി​ന് പ​ണം ല​ഭി​ച്ച​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നും ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------