ഇ​ന്ത്യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന് മു​മ്പ് ഇം​ഗ്ല​ണ്ടി​ന് ല​ഭി​ക്കു​ക മൂ​ന്നു പ​രി​ശീ​ല​ന ദി​ന​ങ്ങ​ൾ
Monday, January 25, 2021 12:47 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​മ്പ് ഇം​ഗ്ല​ണ്ടി​ന് ല​ഭി​ക്കു​ക മൂ​ന്നു പ​രി​ശീ​ല​ന ദി​ന​ങ്ങ​ൾ മാ​ത്രം. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് ചെ​ന്നൈ​യി​ലാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ് ന​ട​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇം​ഗ്ല​ണ്ട് ടീം ​ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ൽ വ​ന്നി​റ​ങ്ങു​ന്ന ഇം​ഗ്ല​ണ്ടി​ന് ആ​റു ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. അ​തി​നു ശേ​ഷം മാ​ത്ര​മേ പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കൂ.

നാ​ലു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ചെ​ന്നൈ​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ബെ​ൻ സ്റ്റോ​ക്സ്, ജോ​ഫ്രാ ആ​ർ​ച്ച​ർ, റോ​റി ബേ​ൺ​സ് എ​ന്നി​വ​ർ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്ക് അ​ഞ്ച് ദി​വ​സം പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​ര​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------