സ്വ​ർ​ണ​ക്ക​ട​ത്ത്: ക​സ്റ്റം​സ് കേ​സി​ൽ എം. ​ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു
Monday, January 25, 2021 12:07 PM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ എം. ​ശി​വ​ശ​ങ്ക​റി​ന് കൊ​ച്ചി​യി​ലെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. 60 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​സി​ജെ​എം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ഡി കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല.

ഡോ​ള​ർ ക​ട​ത്തു​കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ശി​വ​ശ​ങ്ക​ർ ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ക്ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ൽ കു​റ്റ​പ​ത്രം നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ വാ​ദം.

ഡോ​ള​ർ ക​ട​ത്ത് കേ​സി​ൽ ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് നാ​ല് ദി​വ​സം മു​മ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ക്ക​നാ​ട് ജ​യി​ലി​ലെ​ത്തി​യാ​ണ് ക​സ്റ്റം​സ് സം​ഘം അ​റ​സ്റ്റി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ർ. സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്ത്, യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്ന ഈ​ജി​പ്ഷ്യ​ന്‍ പൗ​ര​ന്‍ ഖാ​ലി​ദ് എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു​പ്ര​തി​ക​ള്‍. 1.90 ല​ക്ഷം ഡോ​ള​ര്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന​തി​ല്‍ സ്വ​പ്‌​ന അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യ​വ​രി​ല്‍ പ്ര​ധാ​നി​യാ​ണ് ശി​വ​ശ​ങ്ക​റെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------