ക​ള​മ​ശേ​രി​യി​ലെ കൗമാരക്കാരന്‍റെ ആ​ത്മ​ഹ​ത്യ: പോ​ലീ​സ് മ​ർ​ദി​ച്ച​തി​ന്‍റെ മ​നോ​വി​ഷ​മം മൂ​ല​മെ​ന്ന് ബ​ന്ധു​ക്ക​ൾ
Monday, January 25, 2021 12:05 PM IST
ക​ള​മ​ശേ​രി: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തി​ന് പ​തി​നേ​ഴു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഘ​ത്തി​ലെ ഒ​രു കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി മ​രി​ച്ച കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ.​പോ​ലീ​സ് മ​ർ​ദി​ച്ച​തി​ലെ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്. കൗ​ൺ​സി​ലിം​ഗി​നാ​യി സ​മീ​പി​ച്ച​പ്പോ​ൾ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നും കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി​യി​ലാ​ണ് 17 വ​യ​സു​കാ​ര​നു മ​ർ​ദ​ന​മേ​റ്റ​ത്. കേ​സി​ൽ പ്ര​തി​യാ​യ ക​ള​മ​ശേ​രി ഗ്ലാ​സ് കോ​ള​നി കാ​ട്ടു​പ​റ​മ്പി​ൽ നി​ഖി​ൽ പോ​ൾ (17) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കാ​നു​ള്ള ശ്ര​മം ശ്ര​ദ്ധ​യി​ൽ​പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ശി​ശു​ക്ഷേ​മ സ​മി​തി തി​ങ്ക​ളാ​ഴ്ച മൊ​ഴി​യെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് നി​ഖി​ൽ തൂ​ങ്ങി ​മ​രി​ച്ച​ത്.

17-കാ​ര​നെ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ളു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണു ക്രൂ​ര​മ​ർ​ദ​ന സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. കേ​സി​ലെ പ്ര​തി​ക​ളി​ൽ ആ​റു​പേ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​നെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് ആ​ശു​പ​ത്രി വി​ട്ടെ​ങ്കി​ലും എ​ഴു​ന്നേ​റ്റു ന​ട​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണ്. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------