സി​ബി​ഐ​യെ പേ​ടി​യി​ല്ല. എ​ത് ഏ​ജ​ൻ​സി വേ​ണ​മെ​ങ്കി​ലും വ​ര​ട്ടെ, അ​ന്വേ​ഷി​ക്ക​ട്ടെ: ഉ​മ്മ​ൻ ചാ​ണ്ടി
Monday, January 25, 2021 11:18 AM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ പീ​ഡ​ന കേ​സു​ക​ൾ സി​ബി​ഐ​ക്ക് വി​ട്ട ന​ട​പ​ടി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കി​ല്ല​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. സി​ബി​ഐ​യെ പേ​ടി​യി​ല്ല, ഏ​ത് ഏ​ജ​ൻ​സി വേ​ണ​മെ​ങ്കി​ലും വ​ര​ട്ടെ. ആ​രു​വേ​ണ​മെ​ങ്കി​ലും അ​ന്വേ​ഷി​ക്ക​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ ഒ​രി​ക്ക​ൽ പോ​ലും ഈ ​കേ​സി​നെ ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല. സോ​ളാ​ർ കേ​സ് സി​ബി​ഐ​യ്ക്ക് വി​ട്ട ന​ട​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ത​ന്നെ തി​രി​ച്ച​ടി​യാ​കും. പ​രാ​തി​ക്കാ​രി വീ​ണ്ടും പ​രാ​തി ന​ൽ​കി​യ​തി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടോ​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ന്വേ​ഷി​ക്കാ​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളു​യ​ർ​ത്തി​യ ചോ​ദ്യ​ത്തോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യാ​ണ് സോ​ളാ​ർ കേ​സി​ലെ പീ​ഡ​ന പ​രാ​തി​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള കേ​സ് സി​ബി​ഐ​യ്ക്ക് വി​ട്ട​ത് സ​ർ​ക്കാ​രി​നെ​തി​രേ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം.

നാ​ലേ​മു​ക്ക​ൽ വ​ർ​ഷം ഒ​ന്നും ചെ​യ്യാ​ത്ത എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​ട​ർ​ഭ​ര​ണം കി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് വി​ട്ട​തെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------