പാ​ള​യ​ത്ത് വൈ​ദി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Monday, January 25, 2021 10:39 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി ഫാ. ​ജോ​ൺ​സ​ണെ(31) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ള്ളി​മേ​ട​യി​ലെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു ശേ​ഷം ശേ​ഷം ഉ​റ​ങ്ങാ​ൻ പോ​യി. ഇ​ന്നു രാ​വി​ലെ വി​ളി​ച്ചി​ട്ടും എ​ഴു​ന്നേ​റ്റി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ല​ത്തീ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​ൺ​സ​ൺ തി​രു​വ​ന​ന്ത​പു​രം പ​ത്തി​യൂ​ർ സ്വ​ദേ​ശി​യാ​ണ്. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും വൈ​ദി​ക​നാ​ണ്. ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്‌.

ഫാ. ​ജോ​ൺ​സ​ൺ മു​ൻ ഗു​സ്തി​താ​രം കൂ​ടി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------