"ത​ട്ടി​പ്പു​കാ​രി​യു​ടെ സാ​രി​ത്തു​മ്പി​ല്‍ പി​ടി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ട ഗ​തി​കേ​ടി​ൽ എ​ൽ​ഡി​എ​ഫ്'; ഹൈ​ബി ഈ​ഡ​ൻ
Monday, January 25, 2021 4:26 AM IST
കൊ​ച്ചി: സോ​ളാ​ർ കേ​സ് സി​ബി​ഐ​ക്കു വി​ടാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ ഹൈ​ബി ഈ​ഡ​ൻ എം​പി. പു​ലി വ​രു​ന്നേ പു​ലി എ​ന്ന​ത് ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സോ​ളാ​ർ കേ​സി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കൃ​ത്യ​മാ​യി എ​ത്തു​ന്ന പു​ലി​യാ​യി സോ​ളാ​ർ കേ​സ് മാ​റു​ന്നു​വെ​ന്നും ഹൈ​ബി വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്ന പൊ​തു മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ന​ട​ത്തി​യ ത​ട്ടി​പ്പ് അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഒ​രാ​ളെ മു​ൻ നി​ർ​ത്തി സ​ർ​ക്കാ​ർ ക​ളി​ക്കു​ന്ന രാ​ഷ്ട്രീ​യം ല​ജ്ജാ​ക​ര​മെ​ന്നേ പ​റ​യാ​ൻ പ​റ്റൂ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ഏ​തു നി​മി​ഷ​വും പ്ര​തീ​ക്ഷി​ച്ചു നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് സ്വ​ർ​ണ​ക്ക​ട​ത്തും അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നു ഒ​ളി​ച്ചോ​ടാ​ൻ വേ​ണ്ടി​യു​ള്ള രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ്.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ളു​ക​ൾ മു​ൻ​പാ​ണ് കേ​സി​ൽ എ​ഫ്ഐ​ആ​ർ ഇ​ട്ട​ത്. ഇ​പ്പോ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​മ്പോ​ൾ അ​ടു​ത്ത ത​ന്ത്ര​വു​മാ​യി സ​ർ​ക്കാ​രെ​ത്തി. കൃ​പേ​ഷി​ന്‍റേ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും കു​ടും​ബം നി​റ​ക​ണ്ണു​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടും അ​ത്‌ വ​ക വ​യ്ക്കാ​തെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്കാ​തി​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി വ​രെ പോ​യി ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കി​യ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ സി​ബി​ഐ​ക്ക് പി​ന്നാ​ലെ പോ​കു​ന്നു​വെ​ന്നും ഹൈ​ബി കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഇ​ത്ത​രം ഹീ​ന​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൊ​തു ജ​നം മ​റു​പ​ടി ന​ൽ​കി​യ​ത് ഞ​ങ്ങ​ൾ​ക്കെ​ല്ലാം ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ന​ൽ​കി കൊ​ണ്ടാ​ണ്. നേ​രി​ൽ ജ​ന​ങ്ങ​ളോ​ട് വോ​ട്ട് ചോ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ ത​ട്ടി​പ്പു​കാ​രെ​യും മ​റ്റും മു​ൻ നി​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങാ​ൻ പോ​കു​ന്നു. ത​ട്ടി​പ്പു​കാ​രി​യു​ടെ സാ​രി​ത്തു​മ്പി​ൽ പി​ടി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ടി വ​രു​ന്ന ഗ​തി​കേ​ടി​ലേ​ക്ക് ഇ​ട​തു​മു​ന്ന​ണി കു​പ്പു കു​ത്തി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹം ഇ​ത് അ​ർ​ഹി​ക്കു​ന്ന അ​വ​ജ്ഞ​യോ​ടെ ത​ള്ളും എ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ലെ​ന്നും ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------