സോ​ളാ​ർ പീഡനക്കേ​സ്: സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​കയാണെന്ന് ​സു​രേ​ന്ദ്ര​ൻ
Sunday, January 24, 2021 7:10 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ടി​വാ​തി​ക്ക​ൽ​നി​ൽ​ക്കെ സോ​ളാ​ർ പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. സോ​ളാ​ർ വി​വാ​ദം ഉ​യ​ർ​ത്തി ഭ​ര​ണ​ത്തി​ലെ​ത്തി​യ ഇ​ട​തു​പ​ക്ഷം അ​ഞ്ചു​വ​ർ​ഷം ഭ​രി​ച്ചി​ട്ടും ഈ ​കേ​സി​ൽ ഒ​രു ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കി​യി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സോ​ളാ​ർ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം മ​തി​യെ​ന്നും നി​ല​പാ​ട് എ​ടു​ത്തി​രു​ന്ന സി​പി​എ​മ്മും ഇ​ട​തു​പ​ക്ഷ​വു​മാ​ണ് ഇ​പ്പോ​ൾ‌ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​നം ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

പ്ര​ഥ​മ​ദൃ​ഷ്ടി​യാ​ൽ ത​ന്നെ കേ​സെ​ടു​ക്കാ​ൻ വ​കു​പ്പു​ള്ള പീ​ഡ​ന കേ​സ് വ​രെ ഉ​ണ്ടാ​യി​ട്ടും പി​ണ​റാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ല്ല. ഇ​പ്പോ​ൾ കേ​സ് സി​ബി​ഐ​ക്ക് വി​ടു​ന്ന​ത് രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണ്. യു​ഡി​എ​ഫ് -എ​ൽ​ഡി​എ​ഫ് സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷ ഉ​ദാ​ഹ​ര​മാ​ണ് സോ​ളാ​ർ കേ​സ് അ​ട്ടി​മ​റി.

ടി.​പി. വ​ധ​ക്കേ​സി​ലും ഇ​ത്ത​രം രാ​ഷ്ട്രീ​യ ധാ​ര​ണ​യു​ണ്ടാ​ക്കി​യാ​ണ് സി​പി​എം ഉ​ന്ന​ത നേ​താ​ക്ക​ളെ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ര​ക്ഷി​ച്ച​ത്. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ത​ട്ടി​പ്പി​ലും ഡോ​ള​ർ ക​ട​ത്തി​ലും പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ലും ലാ​വ്‌​ലി​ൻ കേ​സി​ലും സി​ബി​ഐ​യെ എ​തി​ർ​ക്കു​ന്ന സി​പി​എ​മ്മി​ന് സോ​ളാ​ർ കേ​സി​ൽ സി​ബി​ഐ വേ​ണ​മെ​ന്ന​ത് വി​ചി​ത്ര​മാ​ണ്.

ഇ​തോ​ടെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ സി​പി​എ​മ്മി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് വെ​റും രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​മാ​യി ക​ഴി​ഞ്ഞു. കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച അ​ഴി​മ​തി​യും സ്ത്രീ​പീ​ഡ​ന​വും ഉ​ൾ​പ്പെ​ട്ട സോ​ളാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------