യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ ചൊ​ല്ലി ത​ർ​ക്കം; ഈ​രാ​റ്റു​പേ​ട്ട​യി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം
Sunday, January 24, 2021 3:35 PM IST
പാ​ലാ: ഈ​രാ​റ്റു​പേ​ട്ട​യി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

യു​വാ​വി​നെ പോ​ലീ​സ് ജീ​പ്പി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ കൗ​ണ്‍​സി​ല​ര്‍ അ​ന​സ് വാ​ഹ​നം ത​ട​ഞ്ഞു. എ​ന്നാ​ല്‍ അ​ന​സി​നെ ത​ള്ളി​മാ​റ്റി പോ​ലീ​സ് പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ന​സി​നെ മ​ര്‍​ദി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം പ്ര​ദേ​ശ​വാ​സി​ക​ള്‍ പോ​ലീ​സി​നെ ത​ട​ഞ്ഞു.

പോ​ലീ​സി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും കൂ​ടി​യ ജ​ന​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി. ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​യാ​ന്‍ ശ്ര​മി​ച്ച​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------