ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്
Sunday, January 24, 2021 2:54 PM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ചി​ത്ര​കൂ​ടി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. യു​പി സ​ര്‍​ക്കാ​ര്‍ ബ​സാ​ണ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. റാ​യ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​ദേ​ശ​ത്തെ മൈ​ക്കി ടേ​ണി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ട്ര​ക്ക് ഡ്രൈ​വ​റു​ടെ​യും ബ​സ് ക​ണ്ട​ക്ട​റു​ടെ​യും ആ​രോ​ഗ്യ​നി​ല​യാ​ണ് ഗു​രു​ത​ര നി​ല​യി​ല്‍ തു​ട​രു​ന്ന​ത്. വ​ഴി​യ​രി​കി​ല്‍ നി​ന്ന ഒ​രു സ്ത്രീ​യും പ​രി​ക്കേ​റ്റ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

പു​ക​മ​ഞ്ഞ് കാ​ര​ണ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------