ജി​ഡി​പി​യി​ൽ (ഗ്യാ​സ്-​ഡീ​സ​ൽ-​പെ​ട്രോ​ൾ) വ​ൻ വ​ള​ർ​ച്ച; കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ
Sunday, January 24, 2021 2:40 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി എം​പി. ജി​ഡി​പി​യി​ൽ വ​ൻ വ​ള​ർ​ച്ച​യാ​ണ് മോ​ദി നേ​ടി​യ​ത്. അ​താ​യ​ത് ഗ്യാ​സ്-​ഡീ​സ​ൽ-​പെ​ട്രോ​ൾ വി​ല​യെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

മോ​ദി സ​ർ​ക്കാ​ർ നി​കു​തി പി​രി​ക്കു​ന്ന തി​ര​ക്കി​ലാ​ണെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് മൂ​ലം എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​യി പെ​ട്രോ​ളീയം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ന​മു​ക്ക് ആ​വ​ശ്യ​മാ​യ എ​ണ്ണ​യു​ടെ 80 ശ​ത​മാ​നം ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. കൊ​റോ​ണ വൈ​റ​സ് കാ​ര​ണം എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ല രാ​ജ്യ​ങ്ങ​ളും ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വ​യ്ക്കു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്തു. അ​തി​നാ​ൽ ഇ​ന്ധ​ന​ വി​ല​യി​ൽ സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------