വൃ​ദ്ധ​യ്ക്കെ​തി​രാ​യ അ​ധി​ക്ഷേ​പം; വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ വി​മ​ർ​ശി​ച്ച് ടി. ​പ​ത്മ​നാ​ഭ​ൻ
Sunday, January 24, 2021 11:38 AM IST
ക​ണ്ണൂ​ർ: വൃ​ദ്ധ​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​നെ​തി​രെ എ​ഴു​ത്തു​കാ​ര​ൻ ടി. ​പ​ത്മ​നാ​ഭ​ന്‍. ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ പി. ​ജ​യ​രാ​ജ​നോ​ടാ​ണ് അ​ദ്ദേ​ഹം വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

87 വ​യ​സു​ള്ള വൃ​ദ്ധ​യെ അ​ധി​ക്ഷേ​പി​ച്ച​ത് വ​ള​രെ ക്രൂ​ര​മാ​യി​പ്പോ​യി. ദ​യ​യും സ​ഹി​ഷ്ണു​ത​യും ഇ​ല്ലാ​ത്ത പെ​രു​മാ​റ്റ​മാ​യി​രു​ന്നു. കാ​റും വ​ലി​യ ശ​മ്പ​ള​വും ന​ല്‍​കി ഇ​വ​രെ നി​യ​മി​ച്ച​തെ​ന്തി​നെ​ന്ന് പ​ത്മ​നാ​ഭ​ന്‍ ചോ​ദി​ച്ചു.

കി​ട​പ്പ് രോ​ഗി​യു​ടെ പ​രാ​തി കേ​ള്‍​ക്ക​ണ​മെ​ങ്കി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട എം.​സി. ജോ​സ​ഫൈ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. അ​യ​ല്‍​വാ​സി​യു​ടെ മ​ര്‍‌​ദ്ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ സ്ത്രീ ​പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍ വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, പ​രാ​തി​ക്കാ​രി​യെ നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണം ചോ​ര്‍​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------