കു​ട്ട​നാ​ട് സീ​റ്റ് കാ​പ്പ​ന് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന് തോ​മ​സ് കെ. ​തോ​മ​സ്
Sunday, January 24, 2021 10:44 AM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് വി​ട്ടു​ന​ല്‍​കി​ല്ലെ​ന്ന് തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ തോ​മ​സ് കെ. ​തോ​മ​സ്. ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ര്‍​ട്ടി നേ​ര​ത്തെ ത​ന്നെ അം​ഗീ​ക​രി​ച്ച​താ​ണ്. എ​ന്‍​സി​പി ഇ​ട​ത് മു​ന്ന​ണി വി​ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച തോ​മ​സ് കെ. ​തോ​മ​സ് പാ​ലാ സീ​റ്റി​നെ ചൊ​ല്ലി എ​ന്‍​സി​പി​യി​ല്‍ പി​ള​ര്‍​പ്പ് ഉ​ണ്ടാ​കി​ല്ലെ​ന്നും പ​റ​ഞ്ഞു.

മാ​ണി സി. ​കാ​പ്പ​ന്‍റെ പ്ര​തി​ഷേ​ധം കൈ​യി​ലു​ള്ള സീ​റ്റ് ന​ഷ്ട​മാ​കു​മ്പോ​ള്‍ ആ​രും ചെ​യ്യു​ന്ന​താ​ണെ​ന്നും തോ​മ​സ് കെ. ​തോ​മ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കു​ട്ട​നാ​ട്ടി​ലേ​ക്ക് ഇ​ല്ലെ​ന്ന് കാ​പ്പ​ൻ നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------