പു​ലി​യെ കൊ​ന്ന​ത് പ​ല്ലും ന​ഖ​വും വി​ൽ​ക്കാ​ൻ: വ​നം​വ​കു​പ്പ്
Sunday, January 24, 2021 9:45 AM IST
ഇ​ടു​ക്കി: മാ​ങ്കു​ള​ത്ത് കെ​ണി​യി​ൽ​പെ​ടു​ത്തി പു​ലി​യെ പി​ടി​കൂ​ടി കൊ​ന്ന സം​ഭ​വ​ത്തി​ൽ പു​തി​യ ക​ണ്ടെ​ത്ത​ൽ. പു​ലി​യെ പി​ടി​കൂ​ടി​യ​ത് പ​ല്ലും ന​ഖ​വും വി​ൽ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടെ​ന്ന് വ​നം​വ​കു​പ്പ്. പ്ര​തി​ക​ൾ​ക്ക് അ​ന്ത‍​ർ​സം​സ്ഥാ​ന നാ​യാ​ട്ട് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

വി​ൽ​പ്പ​ന ന‌​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​ലി​യു​ടെ പ​ല്ലും ന​ഖ​വും ശാ​സ്ത്രീ​യ​മാ​യി വേ‍​ർ​തി​രി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് പെ​രു​ന്പാ​വൂ​രു​ള്ള സു​ഹൃ​ത്തി​നെ ബ​ന്ധ​പ്പെ​ട്ട് വി​ൽ​പ്പ​ന​യ്ക്ക് സ​ഹാ​യി​ക്ക​ണ​മെ​ന്ന് നാ​യാ​ട്ട് സം​ഘം അ​ഭ്യ​ർ​ഥി​ച്ച​താ​യും വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ​ക്ക് അ​ന്ത‍​ർ​സം​സ്ഥാ​ന നാ​യാ​ട്ട് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് സം​ശ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​ൽ വ്യ​ക്ത​ത തേ​ടു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യും.

ഇ​തേ നാ​യാ​ട്ട് സം​ഘം നേ​ര​ത്തെ മു​ള്ള​ൻ​പ​ന്നി​യെ​യും പി​ട‌ി​കൂ​ടി കൊ​ന്നി​രു​ന്നു. മാ​ങ്കു​ളം മു​നി​പാ​റ കൊ​ള്ളി​കൊ​ള​വി​ൽ വി​നോ​ദ്(45), ബേ​സി​ൽ ഗാ​ർ​ഡ​ൻ വി.​പി. കു​ര്യാ​ക്കോ​സ് (74), പെ​രു​ന്പ​ൻ​കു​ത്ത് ചെ​ന്പ​ൻ പു​ര​യി​ട​ത്തി​ൽ സി.​എ​സ്. ബി​നു (50), മാ​ങ്കു​ളം മ​ല​യി​ൽ സ​ലി കു​ഞ്ഞ​പ്പ​ൻ (54), വ​ട​ക്കും​ചാ​ലി​ൽ വി​ൻ​സ​ന്‍റ് (50) എ​ന്നി​വ​രാ​ണ് നേ​ര​ത്തെ മു​ള്ള​ൻ​പ​ന്നി​യെ​യും കൊ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​നോ​ദി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ കെ​ണി​യൊ​രു​ക്കി സം​ഘം പു​ലി​യെ പി​ടി​കൂ​ടി​യ​ത്. ആ​റു​വ​യ​സു​ള്ള ആ​ണ്‍ പു​ലി​യെ​യാ​ണ് ഇ​വ​ർ പി​ടി​കൂ​ടി​യ​ത്. വ​ന​പാ​ല​ക​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​നോ​ദി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പു​ലി​ത്തോ​ലും ഇ​റ​ച്ചി​ക്ക​റി​യും പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------