യു​വ​തി​യെ കാ​ട്ടാ​ന കൊ​ന്ന സം​ഭ​വം; റി​സോ​ർ​ട്ടി​ൽ അം​ഗീ​കാ​ര​മി​ല്ലാ​തെ ടെ​ന്‍റ് കെ​ട്ടു​ന്ന​ത് നി​രോ​ധി​ക്കു​മെ​ന്ന് വ​യ​നാ​ട് ക​ള​ക്ട​ർ
Sunday, January 24, 2021 10:27 AM IST
വ​യ​നാ​ട്: അം​ഗീ​കാ​ര​മി​ല്ലാ​തെ റി​സോ​ർ​ട്ടി​ന് ചു​റ്റും ടെ​ന്‍റ് കെ​ട്ടു​ന്ന​ത് നി​രോ​ധി​ക്കു​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള. വ​യ​നാ​ട് മേ​പ്പാ​ടി എ​ള​മ്പി​രി​യി​ലെ റി​സോ​ർ​ട്ടി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് യു​വ​തി മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

അ​നു​മ​തി​യി​ല്ലാ​തെ ടെ​ന്‍റു​ക​ൾ ഇ​നി പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പാ​ർ​പ്പി​ച്ചാ​ൽ ഉ​ട​മ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. റി​സോ​ർ​ട്ടി​ൽ ടെ​ന്‍റ് കെ​ട്ടി താ​മ​സി​പ്പി​ക്കു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

റി​സോ​ർ​ട്ടി​ലെ ടെ​ന്‍റി​ൽ ത​ങ്ങി​യ ക​ണ്ണൂ​ർ ചേ​ളേ​രി സ്വ​ദേ​ശി ഷ​ഹാ​ന‌ (26) ആ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. യു​വ​തി ശു​ചി​മു​റി​യി​ൽ പോ​യി മ​ട​ങ്ങു​ന്ന വ​ഴി കാ​ട്ടാ​ന ആ​ക്ര​മി​ച്ച​താ​ണെ​ന്ന് ഹോം ​സ്റ്റേ ഉ​ട​മ പ​റ​യു​ന്ന​ത്. കാ​ട്ടാ​ന​യെ ക​ണ്ട് ഓ​ടു​ന്ന​തി​നി​ടെ യു​വ​തി ഭ​യ​ന്ന് വീ​ണു​വെ​ന്നും ഈ ​സ​മ​യ​ത്ത് ആ​ന ച​വി​ട്ടി​ക്കൊ​ന്നു​വെ​ന്നു​മാ​ണ് ഉ​ട​മ​യു​ടെ മൊ​ഴി.

യു​വ​തി മ​രി​ച്ച​ത് ഹോം ​സ്റ്റേ ഉ​ട​മ പ​റ​യു​ന്ന സ്ഥ​ല​ത്താ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്താ​നാ​നു​മ​തി റ​ദ്ദാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന വ്യ​ക്ത​മാ​ക്കി. വ​ന്യ​മൃ​ഗ​ശ​ല്യ​മു​ണ്ടെ​ന്ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​ണെ​ന്നും ഉ​ട​മ അ​ത് നി​ര​സി​ച്ച​താ​ണ് ഇ​പ്പോ​ഴു​ള്ള അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​പ്പാ​ടി​യി​ൽ നി​ന്ന് ഒ​ൻ​പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണ് ഹോം ​സ്റ്റേ. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​മി​ല്ലെ​ന്നാ​ണ് ഹോം ​സ്റ്റേ അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ യു​വ​തി താ​മ​സി​ച്ച​ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്താ​ണ്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത് ഹോം ​സ്റ്റേ​യോ​ട് ചേ​ർ​ന്ന ടെ​ന്‍റി​ലാ​യി​രു​ന്നു. ഹോം ​സ്റ്റേ​ക്ക് മാ​ത്ര​മാ​യി​രു​ന്നു ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന​ത്. ടെ​ന്‍റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, മ​രി​ച്ച ഷ​ഹാ​ന​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------