ലോ​ക അ​തി​സ​മ്പ​ന്ന പ​ട്ടി​ക​യി​ൽ ര​ണ്ട് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി മു​കേ​ഷ് അം​ബാ​നി
Saturday, January 23, 2021 10:48 PM IST
മും​ബൈ: ലോ​ക അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ‌ ര​ണ്ടു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഉ​ട​മ മു​കേ​ഷ് അം​ബാ​നി. ബ്ലൂം​ബെ​ർ​ഗ് ത​യാ​റാ​ക്കി​യ അ​തി​സ​മ്പ​ന്ന​രു​ടെ പു​തി​യ പ​ട്ടി​ക​യി​ൽ മു​കേ​ഷ് അം​ബാ​നി 5.78 ല​ക്ഷം കോ​ടി (79.2 ബി​ല്യ​ൺ ഡോ​ള​ർ) രൂ​പ​യു​ടെ ആ​സ്തി​യു​മാ​യി പ​തി​നൊ​ന്നാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

ഒ​റാ​ക്കി​ൾ കോ​ർ​പ​റേ​ഷ​ന്‍റെ ലാ​റി എ​ല്ലി​സ​ൺ, ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ സ്ത്രീ ​ഫ്രാ​ങ്കോ​യ്സ് ബെ​റ്റെ​ൻ​കോ​ർ​ട് മെ​യെ​ർ​സ് എ​ന്നി​വ​രെ​യാ​ണ് മു​കേ​ഷ് അം​ബാ​നി മ​റി​ക​ട​ന്ന​ത്. ലാ​റി എ​ല്ലി​സ​ണ് 78.4 ബി​ല്യ​ൺ ഡോ​ള​റും ഫ്രാ​ങ്കോ​യ്സ് ബെ​റ്റെ​ൻ​കോ​ർ​ട് മെ​യെ​ർ​സി​ന് 72.2 ബി​ല്യ​ൺ ഡോ​ള​റു​മാ​ണ് ആ​സ്തി. മൈ​ക്രോ​സോ​ഫ്റ്റ് മു​ൻ സി​ഇ​ഒ സ്റ്റീ​വ് ബാ​ൽ​മ​ർ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. 81.6 ബി​ല്യ​ൺ ഡോ​ള​റാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി.

സ്‌​പെ​യ്‌​സ് എ​ക്‌​സ് ഉ​ട​മ ഇ​ലോ​ൺ മ​സ്ക് 202 ബി​ല്യ​ൺ ഡോ​ള​റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ജെ​ഫ് ബെ​സോ​സ് 192 ബി​ല്യ​ൺ ഡോ​ള​റു​മാ​യി ര​ണ്ടാ​മ​താ​ണ്. മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സ്(133 ബി​ല്യ​ൺ ഡോ​ള​ർ‌‌), ബെ​ർ​നാ​ർ​ഡ് അ​ർ​നോ​ൾ​ട്ട്‌(112 ബി​ല്യ​ൺ ഡോ​ള​ർ‌), മാ​ർ​ക് സു​ക്ക​ർ​ബ​ർ​ഗ്(104 ബി​ല്യ​ൺ ഡോ​ള​ർ‌) യ​ഥാ​ക്ര​മം മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------